ദിവസം 211: ദൈവം നമ്മുടെ വിമോചകൻ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ഇസ്രായേലിനെ പ്രവാസത്തിൽ നിന്ന് വിമോചിപ്പിക്കാൻ ദൈവം തിരഞ്ഞെടുത്ത സൈറസ് എന്ന പേർഷ്യാ രാജാവിനെക്കുറിച്ചാണ് ഇന്ന് നമ്മൾ വായിക്കുന്നത്. ആത്മീയവും ഭൗതികവുമായ ബന്ധനങ്ങളിൽ നിന്ന് നാം വിമോചിപ്പിക്കപ്പെടുന്നത് നമ്മുടെ കഴിവോ, ഭാഗ്യമോ അല്ല മറിച്ച്, ദൈവമാണ് നമ്മുടെ വിമോചകൻ എന്ന് നാം തിരിച്ചറിയണം. എത്ര പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുന്ന സമയത്തും കണ്ണ് തുറന്ന് ചുറ്റും നോക്കിയാൽ ഒരു വാതിൽ തുറക്കപ്പെടുന്നതും, ഒരു വഴി അടയുമ്പോൾ മറ്റ് നൂറ് വഴികൾ തുറക്കപ്പെടുന്നതും നമുക്ക് കാണാനും കഴിയും. തകർച്ചയിലും പ്രവാസത്തിലും പരാജയത്തിലും വീഴുമ്പോഴും പ്രത്യാശയിൽ ജീവിക്കാൻ ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
[ഏശയ്യാ 43-44, എസെക്കിയേൽ 4-5, സുഭാഷിതങ്ങൾ 12:5-8]
BIY INDIA LINKS—
🔸BIY Malyalam main website: https://www.biyindia.com/
Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Isaiah #Ezekiel #Proverbs #ഏശയ്യാ #എസെക്കിയേൽ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഇസ്രായേലിൻ്റെ തിരിച്ചുവരവ് #സൈറസ്
--------
28:36
--------
28:36
ദിവസം 210: ദൈവത്തിൽ സമ്പൂർണ സമർപ്പണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ഏശയ്യായിൽ നിന്നും എസെക്കിയേലിൽ നിന്നും രണ്ടു കാലങ്ങളെ സംബന്ധിക്കുന്ന പ്രവചനങ്ങളാണ് ഇന്ന് നാം ശ്രവിക്കുന്നത്. ദൈവത്തിൻ്റെ വചനം ഭക്ഷിക്കാത്ത ഒരു പ്രവാചകന് ദൈവത്തിൻ്റെ വചനം ഉച്ചരിക്കാൻ അവകാശമില്ല. ദൈവം എന്തു പറഞ്ഞാലും, അതു സന്തോഷകരമായ കാര്യമാകട്ടെ, പരിദേവനങ്ങളും സങ്കടങ്ങളും നിറഞ്ഞ കാര്യമാകട്ടെ, അത് ഭക്ഷിക്കാത്തവന് ദൈവവചനം ഉച്ചരിക്കാൻ അവകാശമില്ല. ദൈവത്തെ പൂർണമായും വിശ്വസിക്കുന്ന ഒരവസ്ഥയിലേക്ക് നമ്മുടെ ഹൃദയം പാകപ്പെടുത്താനും, ഏശയ്യായ്ക്കും എസെക്കിയേലിനുമൊക്കെ ഉണ്ടായിരുന്ന സമർപ്പണം നമുക്കും ഉണ്ടാകാൻ ദൈവത്തോട് പ്രർത്ഥിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.
[ഏശയ്യാ 41-42, എസെക്കിയേൽ 2-3, സുഭാഷിതങ്ങൾ 12:1-4]
BIY INDIA LINKS—
🔸Subscribe: https://www.youtube.com/@biy-malayalam
Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Isaiah #Ezekiel #Proverbs #ഏശയ്യാ #എസെക്കിയേൽ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #മനുഷ്യപുത്രൻ #Mortal #എസെക്കിയേൽ ചുരുൾ ഭക്ഷിക്കുന്നു #Ezekiel eats written scroll #കർത്താവിൻ്റെ ദാസൻ #The servant of GOD
--------
27:43
--------
27:43
ദിവസം 209: ജനത്തിന് ആശ്വാസം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ഏശയ്യായുടെ പുസ്തകത്തിൽ ഹെസക്കിയാരാജാവിൻ്റെ ഭവനത്തിലുള്ളവരെയെല്ലാം ബാബിലോണിലേക്ക് പ്രവാസികളായി കൊണ്ടുപോകപ്പെടുമെന്ന് ഏശയ്യാ പ്രവചിക്കുന്നു. എസെക്കിയേലിൻ്റെ പുസ്തകത്തിൽ എസെക്കിയേലിനുണ്ടായ ദൈവദർശനത്തെ കുറിച്ച് വിവരിക്കുന്നു. നമ്മുടെ ജീവിതത്തിൻ്റെ സങ്കടങ്ങൾ ആരംഭിക്കുന്നതും അവസാനിക്കുന്നതും ദൈവത്തിന് അറിയാം; അതിൻ്റെ അവസാനം എന്താണെന്ന് ദൈവത്തിന് അറിയാം; അതിൽ നിന്നുണ്ടാകുന്ന നന്മ എന്താണെന്നു ദൈവത്തിനറിയാം; അവിടുന്ന് അത് കണ്ടിട്ടുണ്ട്; നമുക്ക് ചെയ്യാൻ ഉള്ള ഏക കാര്യം ദൈവത്തിൻ്റെ സമയത്തിനുവേണ്ടി കാത്തിരിക്കുക എന്നത് മാത്രമാണ് എന്ന് ഡാനിയേൽ അച്ചൻ ഓർമിപ്പിക്കുന്നു.
[ഏശയ്യാ 39-40, എസെക്കിയേൽ 1, സുഭാഷിതങ്ങൾ 11:29-31]
BIY INDIA LINKS—
🔸Instagram: https://www.instagram.com/biy.india/
Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Isaiah #Ezekiel #Proverbs #ഏശയ്യാ #എസെക്കിയേൽ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഹെസക്കിയാരാജാവ് #ഷണ്ഡന്മാർ #സംഭരണശാല #warehouse #ആശ്വസിപ്പിക്കുവിൻ #നിർബന്ധിതസേവനം #compulsory recruitment #നാഥൻ #അതുല്യൻ #ഓജസ്സറ്റവൻ #ദൈവദർശനം #ചൈതന്യം #അരൂപി #ജീവികൾ #കേബാർ നദി #കർത്തൃമഹത്വം #വചനം
--------
25:42
--------
25:42
ദിവസം 208: വിഗ്രഹങ്ങളുടെ വ്യർത്ഥത - The Bible in a Year മലയാളം (with Fr. Daniel Poovannathil)
അസ്സീറിയാരാജാവായ സെന്നാക്കെരിബിൽ നിന്നും ഹെസക്കിയായെ ദൈവം രക്ഷിക്കുന്നതും രോഗാവസ്ഥയിൽ നിന്ന് ഹെസക്കിയാ മോചിതനാകുന്നതും ഏശയ്യായുടെ പുസ്തകത്തിൽ നിന്നും, വിഗ്രഹങ്ങളുടെയും അന്യദേവന്മാരുടെയും നിരർത്ഥകത വെളിപ്പെടുന്ന വചനഭാഗങ്ങൾ ബാറൂക്കിൻ്റെ പുസ്തകത്തിൽ നിന്നും നാം ശ്രവിക്കുന്നു. നമ്മൾ നേരിടുന്ന ഏതു പ്രതിസന്ധിക്കും ഒരു പരിഹാരപദ്ധതി ദൈവത്തിൻ്റെ പക്കലുണ്ടെന്നും നമുക്ക് ചെയ്യാനുള്ളത് ദൈവത്തിൽ ആശ്രയിച്ച് പരിഹാരത്തിൻ്റെ ദിനത്തിനുവേണ്ടി കാത്തിരിക്കുക എന്നത് മാത്രമാണെന്നും, സകല വിഗ്രഹങ്ങളിൽ നിന്നും നമ്മുടെ ഹൃദയത്തെ മോചിപ്പിക്കാനുള്ള കൃപ നൽകണമേയെന്നു പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
[ ഏശയ്യാ 37-38, ബാറൂക്ക് 5-6, സുഭാഷിതങ്ങൾ 11:25-28]
BIY INDIA LINKS—
🔸Twitter: https://x.com/BiyIndia
Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Isaiah #Baruch #Proverbs #ഏശയ്യാ #ബാറൂക്ക് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഹെസക്കിയാ #Hezekiah #സെന്നാക്കെരിബ് #Sennacherib #ജറെമിയായുടെ ലേഖനം #The letter of Jeremiah
--------
33:20
--------
33:20
ദിവസം 207: പ്രത്യാശയുടെ ജീവിതം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ഏശയ്യായുടെ പുസ്തകത്തിൽ കർത്താവിൻ്റെ പ്രതികാരത്തിൻ്റെ ദിനത്തെക്കുറിച്ചും, അസ്സീറിയാ രാജാവായ സെന്നാക്കെരിബ് യൂദായുടെ സുരക്ഷിത നഗരങ്ങളെ കീഴടക്കാനായി വരുന്നതും, ബാറൂക്കിൻ്റെ പുസ്തകത്തിൽ പ്രവാസം ജനതകളെ പഠിപ്പിച്ച ജ്ഞാനത്തെക്കുറിച്ചും നാം ശ്രവിക്കുന്നു. പ്രതീക്ഷയും പ്രത്യാശയും നഷ്ടപ്പെട്ട ജീവിതത്തിൻ്റെ നിസ്സഹായതയുടെ അഗാധ തലങ്ങളിലേക്ക് താഴ്ന്നുപോയ ഏത് മനുഷ്യാത്മാവിൻ്റെയും വീണ്ടെടുപ്പിൻ്റെ സാധ്യതകളാണ് സർവ്വശക്തനിലുള്ള ആശ്രയം വെക്കുന്നവരിലേക്ക് പ്രവാചകൻ ചൂണ്ടിക്കാണിക്കുന്നത്. നല്ല കാലങ്ങളിൽ നമ്മൾക്ക് ലഭിക്കാതിരുന്ന തിരിച്ചറിവുകൾ കഷ്ട കാലങ്ങളിലൂടെ നമ്മൾക്ക് ലഭിക്കുന്നു. ദുരിതങ്ങൾ നമ്മൾക്ക് ഉപകാരമാകുമെന്നും, കർത്താവിൽ നിന്ന് അകലാൻ കാണിച്ചതിൻ്റെ പത്തിരട്ടി തീക്ഷ്ണതയോടെ കർത്താവിലേക്ക് മടങ്ങിവരാനും, ക്രിസ്തു നമ്മളുടെ ജീവിതത്തിൽ വെളിപ്പെടുമ്പോൾ വരണ്ട ഭൂമികൾ ജലാശയമായി മാറുമെന്ന പ്രത്യാശയിൽ ജീവിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
[ഏശയ്യാ 34-36, ബാറൂക്ക് 3-4, സുഭാഷിതങ്ങൾ 11:21-24]
BIY INDIA LINKS—
🔸Facebook: https://www.facebook.com/profile.php?id=61567061524479
Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Isaiah #Baruch #Proverbs #ഏശയ്യാ #ബാറൂക്ക് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #സെന്നാക്കെരിബ് #Sennacherib #ഏശയ്യ #Iaisah #അസ്സീറിയരാജാവ് #King of Assyria #ഹെസക്കിയ #Hezekiya
If you’ve struggled to read the Bible, this podcast is for you. Ascension’s Bible in a Year Podcast in Malayalam, hosted by Fr. Daniel Poovannathil, guides Malayalam speakers through the Bible in 365 daily episodes. Each 20-25 minute episode includes two to three scripture readings, a reflection from Fr. Daniel Poovannathil, and a guided prayer to help you hear God’s voice in his Word.
Bible in a Year- Malayalam follows the same format as the groundbreaking English version of the podcast, hosted by Fr. Mike Schmitz. The reading plan is inspired by the Great Adventure Bible Timeline® learning system, a groundbreaking approach to understanding Salvation History developed by renowned Catholic Bible teacher Jeff Cavins.
Tune in and live your life through the lens of God’s word!
Renowned Bible teacher Fr. Daniel Poovannathil from the Syro-Malankara Catholic church is the face and voice of the 'Bible in a Year – Malayalam' podcast. Daniel achan, as he is fondly called, is a household name among Malayalees across the world and his preaching and teaching impacts lives daily.